ആ ചേട്ടന്‍ പോയെങ്കില്‍ പിന്നെ ഈ ചേട്ടന്‍!!!!! പ്രായോഗിക ബുദ്ധിയില്‍ പെണ്ണുങ്ങളെ തോല്‍പ്പിക്കാനാവില്ല മക്കളെ!

0

ഇത് പുതിയകാലം. പുതിയ പ്രണയകഥകള്‍ പാടുന്ന യുവത്വം. കഥകളുടെ ഉള്‍ക്കാമ്പിനുമാത്രം മാറ്റമില്ലെന്നു മാത്രം. പെണ്‍ ബുദ്ധി പിന്‍ബുദ്ധിയെന്നു അധിക്ഷേപിക്കുമെങ്കിലും ‘പ്രായോഗിക ബുദ്ധി’യുടെ കാര്യത്തില്‍ പെണ്ണുങ്ങളോട് ജയിക്കാന്‍ ഒരുത്തനും കഴിയുകയില്ലെന്നതാണ് വാസ്തവം.

കല്യാണ തുണിയെടുക്കല്‍ മഹാമഹം നടക്കുന്നതിനിടെയാണ് പഴയ കാമുകന്‍ വിമാനം പിടിച്ചിറങ്ങിയത്. ഏതാനും ഡി.വൈ.എഫ്.ഐക്കാരും കാമുകന് അകമ്പടിയായെത്തി. എട്ടുകൊല്ലത്തോളം പ്രണയിച്ച യുവതിക്ക് വേണ്ടി ഗള്‍ഫില്‍നിന്നും പറന്നെത്തിയ കാമുകന് പിന്നെ വില്ലന്‍വേഷം. തുണിക്കടയില്‍ നിന്നും കാമുകിയെ മോചിപ്പിക്കാന്‍ ശ്രമം, വരനും ബന്ധുക്കളും ഇടയുന്നു. ഡി.വൈ.എഫ്.ഐ. ഇടയുന്നു. പിന്നെ ഉന്തും തള്ളും തള്ളയ്ക്കുവിളിയും. സംഭവസ്ഥലത്തേക്ക് പോലീസ് എത്തി.

പറന്നെത്തിയ കാമുകനെ തള്ളിപ്പറഞ്ഞ് ഗുജറാത്തിലെ എന്‍ജിനീയറായ വരനെ മതിയെന്ന് യുവതി. അടികൂടാനെത്തിയവര്‍ പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു. കാമുകനും ശോകം. വരന്‍ പെണ്ണിനെ ഒന്നുകൂടി നോക്കി. അവള്‍ ചിരിതൂകി. ഗള്‍ഫിലായിരുന്ന കാമുകനെ തേച്ചൊട്ടിച്ചാണ് തന്നോടൊപ്പം പോരാന്‍ യുവതി തയ്യാറാകുന്നതെന്ന് തിരിച്ചറിഞ്ഞ വരന്‍ ട്വിസ്റ്റ് എന്താണെന്ന് തുറന്നുപറഞ്ഞു. വില്ലന്‍വേഷം ഞാനെടുത്തോളാം. തല്‍ക്കാലം ഇതിനെ നീതന്നെയെടുത്തോ.

പിന്നെ, ഇക്കാല്ല്യാണം വേണ്ടെന്ന് അറിയിച്ച് സ്‌റ്റേഷനില്‍ നിന്നിറങ്ങി. ആ ചേട്ടന്‍ പോയെങ്കില്‍, ഈ ചേട്ടനെന്ന് കാമുകി ഉറപ്പിച്ചു. പ്രണയം തലയ്ക്കുപിടിച്ച യുവാവിന് അരസമ്മതം. പിന്നെ പോലീസ് യുവതിയെ ഷെല്‍ട്ടര്‍ഹോമിയലച്ചു. ഒത്തുതീര്‍പ്പ് ഫോര്‍മുല വിജയിച്ചതോടെ കാമുകിക്ക് ജീവിതം സമ്മാനിച്ച് കാമുകന്‍ പ്രസന്നവദനായി. അടികൂടി കിട്ടിയ പ്രണയത്തിനൊപ്പം അവന്‍ നടന്നകലുകയാണ് സുഹൃത്തുക്കളേ…..അവനൊപ്പം അവളും പറപറക്കുകയാണ് സുഹൃത്തുക്കളേ…..ഇനി പറയൂ പ്രായോഗിക ബുദ്ധി എന്നത് ആരുടെ കുത്തകയാണ്?

(തൊടുപുഴയിലോ മറ്റോ സമാനസംഭവം നടന്നതായി പറഞ്ഞുകേള്‍ക്കുന്നു. ഈ കഥയ്ക്ക് അതുമായി ഒരു ബന്ധവുമില്ലെന്ന് ഓര്‍മ്മിപ്പിക്കട്ടെ.)


Loading...

LEAVE A REPLY

Please enter your comment!
Please enter your name here