പുതിയ നിബന്ധനകള്‍ വന്നു: റിട്ടേണ്‍ നല്‍കുമ്പോള്‍ ആസ്തികളും വെളിപ്പെടുത്തണം, കസ്റ്റംസ് നികുതി ഫോറം ബാധകമായ പ്രവാസികള്‍ മാത്രം നല്‍കിയാല്‍ മതി

0

IncomeTaxഡല്‍ഹി: പ്രതിവര്‍ഷം 50 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ ആസ്തി വിവരങ്ങളും വെളിപ്പെടുത്തണം. മാര്‍ച്ച് 31ന് പുറത്തുവിട്ട പുതിയ ഐ.ടി.ആര്‍ ഫോമുകളിലാണ് ഷെഡ്യുള്‍ എഎല്‍ കൂടി പുതുതായി ഉള്‍പ്പെടുത്തിയത്. വ്യക്തികള്‍ തങ്ങളുടെ ആസ്തികളും ബധ്യതകളും കൂടി അതില്‍ വ്യക്തമാക്കണമെന്നാണ് പുതിയ നിര്‍ദേശം. ആസ്തികള്‍ക്കും ബാധ്യതകള്‍ക്കുമെല്ലാം പ്രത്യേകം കോളങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രവാസികള്‍ക്ക് ആശ്വാസമായി കസ്റ്റംസ് നികുതി അടയ്ക്കുന്ന ചട്ടങ്ങളിലും ഇളവു വന്നു. വിദേശത്തുനിന്ന് വരുമ്പോള്‍ കസ്റ്റംസ് നികുതി ബാധകമായ സാധനങ്ങള്‍ കൊണ്ടുവരുന്നുവെങ്കില്‍ മാത്രം ഇനി കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ചാല്‍ മതി. നികുതിയുടെ പരിധിയില്‍ വരുന്ന സാധനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ ഫോറമാകും ഇനി നല്‍കുക. പട്ടികയില്‍ പുതുതായി ഡോണുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇനി മുതല്‍ വിമാനത്തില്‍വച്ചു ഫോറം പൂരിപ്പിക്കാനുള്ള സൗകര്യവും നിലവില്‍ വന്നിട്ടുണ്ട്. 50,000 രൂപയുടെ ഉല്‍പ്പന്നങ്ങള്‍വരെയാണ് ഇനി മുതല്‍ ഒരാള്‍ക്ക് വിദേശത്തുനിന്ന് നികുതി ഇല്ലാതെ കൊണ്ടുവരാവുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here