മഞ്ഞുവീഴ്ചയില്‍ കുടുങ്ങി, തീറ്റയില്ലാതെ മുന്നൂറോളം യാക്കുകള്‍ ചത്തു, അവശേഷിക്കുന്നവയെ രക്ഷിക്കാന്‍ തീവ്രശ്രമം

0

ഗാങ്‌ടോക്ക്: കൊടുംതണുപ്പിലും മഞ്ഞുവീഴ്ച്ചയിലും കുടുങ്ങിയ മുന്നൂറോളം യാക്കുകള്‍ ഭക്ഷണമില്ലാതെ ചത്തു. വടക്കന്‍ സിക്കിമില്‍ കുടുങ്ങിയവയില്‍ അവശേഷിക്കുന്ന യാക്കുകളെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

സമുദ്രനിരപ്പില്‍ നിന്ന് 15,000 അടി ഉയരത്തില്‍ യാക്കുകളെ മേച്ചും അവയുടെ പാല്‍വിറ്റും ഉപജീവനം നടത്തുന്ന വലിയൊരു വിഭാഗം വടക്കന്‍ സിക്കിമിലും മറ്റു ഭാഗങ്ങളിലുണ്ട്. കൊടും തണുപ്പുമൂലം പലരും മൃഗങ്ങളെ അവിടെ വിട്ട് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ താഴ്‌വാരയിലേക്ക് മടങ്ങിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുഖുതാങ് എന്ന സ്ഥലത്ത് മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ യാക്കുകളാണ് ചത്തൊടുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here