ഒരാള്‍ അഭിഭാഷകന്, മറ്റൊരാള്‍ സാമ്പത്തിക ബിരുദധാരി;
മറ്റൊരാള്‍ക്ക് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം
ഗുജറാത്ത്: പത്തുവര്‍ഷമായി ഒറ്റമുറിയില്‍ പൂട്ടിയിടപ്പെട്ട മൂന്നു സഹോദരങ്ങളെ രക്ഷപ്പെടുത്തി. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. 30 മുതല്‍ 42 വയസ്സ് വരെ പ്രായമുള്ള മൂന്ന് സഹോദരങ്ങളെയാണ് എന്‍ജിഒ അംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. അമ്മയുടെ മരണശേഷം മാനസികമായി ഒറ്റപ്പെട്ടുപോയവരാണ് മക്കളെന്ന് പിതാവ് വെളിപ്പെടുത്തി. മൂന്നുപേരെയും പത്തുവര്‍ഷമായി ഒറ്റമുറിയില്‍ അടച്ചിടുകയായിരുന്നൂവത്രേ.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കഴിഞ്ഞിരുന്ന മൂന്നുപേരെയും സതി സേവാ ഗ്രൂപ്പ് അംഗങ്ങളാണ് രക്ഷപ്പെടുത്തിയത്. രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമാണ് ഏകദേശം 10 വര്‍ഷം മുമ്പ് സമൂഹത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറിയത്.സഹോദരങ്ങളായ അമ്രിഷ്, ഭാവേഷ്, സഹോദരി മേഘ്ന എന്നിവരെ ഒരു പതിറ്റാണ്ടിലേറെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് പിതാവ് പറഞ്ഞു. മൂവരെയും മികച്ച ഭക്ഷണവും ചികിത്സയും ലഭ്യമാക്കുന്ന സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ 80 വയസുള്ള നവീന്‍ മേത്തയാണ് ഇവരുടെ പിതാവ്. ‘എന്റെ മൂത്തമകന് അമ്രിഷ് (42), ബിഎ, എല്‍എല്‍ബി ബിരുദം നേടിയ അഭിഭാഷകയായിരുന്നു, ഇളയ മകള്‍ മേഘ്ന (39) സൈക്കോളജിയില്‍ എംഎ.”
എന്റെ ഇളയ മകന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎയും ഒരു ക്രിക്കറ്റ് കളിക്കാരനുമാണ്” – നവീന്‍ മേത്ത പറയുന്നു.