ഭര്‍ത്താവിനെ ഉപേക്ഷിച്ചു; കാമുകന്‍ പലര്‍ക്കും കാഴ്ചവച്ചു, പിന്നെ റോഡിലുപേക്ഷിച്ചു

0
31

പീരുമേട്: ഭര്‍ത്താവിനെ ഉപേക്ഷിച്ചു ഒപ്പംവന്ന വീട്ടമ്മയെ കാമുകന്‍ ബലാത്സംഗം ചെയ്യുകയും ഒപ്പമുണ്ടായിരുന്നവര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തശേഷം റോഡിലുപേക്ഷിച്ചു.

മൂന്ന് മാസം മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പഴയ കാമുകനെ തേടിപ്പോയ പീരുമേട് സ്വദേശിയായ യുവതിക്കാണ് ദുരനുഭവം. സംഭവത്തില്‍ കാമുകനേയും കൂട്ടാളികളെയും പോലീസ് പിടികൂടി. എംഎല്‍സ് എസ്‌റ്റേറ്റില്‍ ഷൈജനാണ് (30) പിടിയിലായത്. സുഹൃത്തുക്കളായ കുട്ടന്‍. ധര്‍മ്മന്‍ കുട്ടന്റെ ഭാര്യ കവിത എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

പീഡനത്തിന് ഒത്താശ ചെയ്തതിനാണ് കവിതയ്‌ക്കെതിരെ കേസ്. അവശനിലയില്‍ വഴിയരികില്‍ നിന്നുമാണ് പോലീസ് യുവതിയെ കണ്ടെത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കഥ പുറത്തായത്. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ യുവതി കഴിഞ്ഞ ജൂണിലാണ് ഭര്‍ത്താവുമായി പിണങ്ങിയത്. ഇതിനിടയില്‍ മുന്‍ കാമുകനുമായി ബന്ധം പുതുക്കുകയും ചെയ്തു.

ഇതിനിടയിലാണ് ഷൈജനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ആദ്യം ഷൈജന്‍ പീഡിപ്പിച്ച യുവതിയെ പിന്നീട് സുഹൃത്തായ കുട്ടനും അയാളുടെ സുഹൃത്തായ ധര്‍മ്മനും ഉപയോഗിച്ചു.
രണ്ടു ദിവസത്തോളം യുവതിയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം. എതിര്‍ത്തപ്പോള്‍ യുവതിയെ സംഘം മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് കുട്ടനും ധര്‍മ്മനും ബൈക്കില്‍ തൈപ്പക്കുളത്തെ വിജനമായ സ്ഥലത്തെത്തിക്കുകയും അവിടെ വെച്ച് പിന്നെയും പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നുവാണ് പോലീസിന്റെ കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here