ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും സംഘവും 15 വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തി, വിവരമറിഞ്ഞ അച്ഛന്‍ മരിച്ചു

0
5

ബലിയ: 15 വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമത്തിലെ പ്രമുഖനും ഉള്‍പ്പെടുന്ന സംഘം കൂട്ടമാനഭംഗം ചെയ്തു. സംഭവമറിഞ്ഞ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ഗോപാല്‍നഗര്‍ ഗ്രാമത്തിലാണു രാജ്യത്തെ നടുക്കിയ സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബി ധരം, ഗ്രാമത്തിലെ പ്രമുഖന്‍ ഉള്‍പ്പെടെയുള്ള സംഘം പെണ്‍കുട്ടിയെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. നാട്ടുകാര്‍ ബഹളം കേട്ട് എത്തുമ്പോഴേക്കും പോലീസ് കോണ്‍സ്റ്റബിള്‍ ഒഴികെയുള്ളവര്‍ രക്ഷപെട്ടു. കോണ്‍സ്റ്റബിള്‍ ധരമിനെ സസ്‌പെന്റ് ചെയ്യുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ പ്രതികളുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് തയാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here