കോട്ടയത്തെ പാലംപണി; പാവങ്ങളുടെ അവസ്ഥ വിവരിച്ച് സന്തോഷ് പണ്ഡിറ്റ്

0
27

കോട്ടയത്തെ രണ്ടുകുടുംബങ്ങളുടെ നിസഹായാവസ്ഥ വിവരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. നാല്‍പതുവര്‍ഷത്തോളമായി പുറംപോക്ക് ഭൂമിയില്‍ താമസിക്കുന്ന രണ്ടുകുടുംബങ്ങള്‍ക്ക് ഒരു ലക്ഷത്തി എഴുപത്തായ്യായിരം രൂപ നല്‍കി ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിലെ നൂലാമാലകളാണ് സന്തോഷ് പണ്ഡിറ്റ് പങ്കുവയ്ക്കുന്നത്.

വീട് പൊളിച്ചുമാറ്റി താമസം മാറിയാല്‍മാത്രമേ തുക നല്‍കാനാകൂവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. എന്നാല്‍ പുനരധിവാസം ഉറപ്പാക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. താമസം മാറിയാല്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തിയാല്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് കുടുംബാംഗങ്ങള്‍.

എന്തെങ്കിലും അനുവദിച്ചാല്‍ തന്നെ തുക ലഭിക്കാന്‍ പിന്നേട് സര്‍ക്കാരാഫീസുകള്‍ കയറിയിറങ്ങി നടന്ന് ഒരുപാട് കടമ്പകള്‍ക്കുശേഷമാകും പണം കൈയ്യിലെത്തുക. സഹായഹസ്തം നീട്ടാന്‍ മനസനുവദിക്കുന്നവര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് സന്തോഷ് പണ്ഡിറ്റ് മുന്നോട്ടുവയ്ക്കുന്നത്.

Dear facebook family, കോട്ടയത്തെ പാവപ്പെട്ട രണ്ട് കുടുംബങ്ങളുടെ അവസ്ഥ കേട്ടറിഞ്ഞാണ് കാണുവാ൯ പോയത്.പുതിയ നി൪മ്മാണ പ്രവ൪ത്തനങ്ങള് നടത്തുവാനായ് അവരുടെ വീട് ഒഴിഞ്ഞു കൊടുക്കണം. പക്ഷേ മാറി താമസിക്കുവാ൯ വേറെ വീടില്ല. വീഡിയോ കണ്ടു നോക്കു..(നന്ദി.പ്രി൯സ് ജി, .രാജി ടീച്ചർ, പ്രദീപ്‌ കുമാർ ജി, ജയശ്രീ ജി)By Santhosh Pandit

Santhosh Pandit ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜುಲೈ 24, 2019

LEAVE A REPLY

Please enter your comment!
Please enter your name here