കൊടും പട്ടിണി, ആറില്‍ നാലു മക്കളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറി

0

തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ പെറ്റമ്മ മക്കളെ ശിശുക്ഷേമസമിയെ ഏല്‍പ്പിച്ചു. കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് ആറില്‍ നാലു മക്കളെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചത്.

വിശപ്പടക്കാന്‍ മണ്ണു വാരി തിന്നുന്ന ഗതികേടിലാണ് കുട്ടികളെന്നാണ് ശിശുക്ഷേമ സമിതിക്കു നല്‍കിയ ഇവരുശട അപേക്ഷയില്‍ അമ്മ പറയുന്നത്. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കൊണ്ടു മറച്ച അത്രയ്ക്കും ദയനീയമായ കുടിലിലാണ് ഇവര്‍ കഴിഞ്ഞുവന്നിരുന്നത്. സ്ത്രീയുടെ ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍, ഇയാള്‍ മദ്യപിച്ചെത്തി കുട്ടികളെ മര്‍ദ്ദിക്കുമെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.

മൂന്നു മാസം പ്രായമുള്ളരും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിദ്ധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here