തിരുവനന്തപുരം: പെറ്റമ്മയെ പുഴുവരിച്ച നിലയില്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തു തട്ടിയെടുക്കാന്‍ ഇളയമകന്‍ നടത്തിയ നീക്കത്തിനെതിരെ മറ്റുമക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ രാത്രിയാണ് പോലീസ് എണ്‍പതു വയസു പിന്നിട്ട ലളിതയെ പോലീസ് മോചിപ്പിച്ചത്.

നേരത്തെ അമ്മയെ കാണാനെത്തിയ രണ്ടു മക്കളെയും അവരുടെ ബന്ധുക്കളെയും വിജയകുമാര്‍ തടഞ്ഞിരുന്നു. സഹോദരങ്ങളും അയല്‍ക്കാരും പഞ്ചായത്ത് അംഗവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അമ്മയെ കാണിക്കാന്‍ തയാറായില്ല. രാത്രി പോലീസ് എത്തിയിട്ടും ഇയാള്‍ തുറക്കാന്‍ തയാറായില്ല. തുടര്‍ന്ന് വീടു ചവിട്ടി തുറന്നാണ് പോലീസ് അകത്തു പ്രവേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here