കാലുമാറി ശസ്ത്രക്രിയ; പിന്നെ കാലുപിടിച്ച് ആശുപത്രി അധികൃതര്‍

0
കാല്‍മുട്ടിനേറ്റ ക്ഷതത്തെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്താനെത്തിയ മാലി സ്വദേശിനിയായ ബാലികയ്ക്കാണ് ദുരനുഭവമുണ്ടായത്. അതും മാലി സര്‍ക്കാരിന്റെ പ്രത്യേക ധനസഹായത്തോടെ കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ കുടുംബത്തിന്. ഞായറാഴ്ച രാത്രിയില്‍ തിരുവനന്തപുരം ജിജി ആശുപത്രിയിലായിരുന്നു സംഭവം. വലതുകാല്‍മുട്ടിനായിരുന്നു ശസ്ത്രക്രിയ. ഡോക്ടര്‍മാര്‍ ‘ശരിപ്പെടുത്തി’കൊടുത്തത് ഇടതുകാല്‍ മുട്ടും.
ശസ്ത്രക്രിയ്ക്കുശേഷം പന്ത്രണ്ടുകാരിയായ മറിയം ഹംദ തന്നെയാണ് മാതാവിനോട് വിവരം പറഞ്ഞത്. നിലവിളിയോടെ മാതാപിതാക്കള്‍ മെഡിക്കല്‍കോളജ് പോലീസില്‍ പരാതിപ്പെട്ടതോടെ ആശുപത്രി അധികൃതര്‍ കാലുപിടിച്ചു. ഒടുവില്‍ തുടര്‍ചികിത്സയും മറ്റു ചിലവുകളും വഹിക്കാമെന്ന് ഏറ്റതോടെ മറ്റ് വഴിയില്ലാതെ കുടുംബം പരാതി പിന്‍വലിക്കുകയായിരുന്നു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here