‘ഹിന്ദു പാകിസ്ഥാന്‍’ വിവാദം കൊഴുക്കുന്നു, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം, ആദ്യം പറഞ്ഞത് താനെന്ന് യെച്ചൂരി

0

ഡല്‍ഹി: ശശി തരൂരിന്റെ ‘ഹിന്ദു പാകിസ്ഥാനില്‍’ വിവാദം കൊഴുക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകുമെന്ന തരൂര്‍ പ്രസംഗത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്ന നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി. അതേസമയം, പ്രയോഗം തന്റേതാണെന്ന് വ്യക്തമാക്കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി.

തിരുവനന്തപുരത്താണ് തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തില്‍ രാഷ്ട്രീയ ലക്ഷ്യവുമായി ബി.ജെ.പി രംഗത്തെത്തിയതിനു പിന്നാലെയാണ് നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയത്. നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നായിരുന്നു രണ്‍ജീപ് സിംഗ് സുര്‍ജേവാലയുടെ നിലപാട്. അതേസമയം, തരൂരാകട്ടെ പറഞ്ഞതില്‍ ഉറച്ചുനല്‍ക്കുകയും ചെയ്യുന്നതോടെ വിവാദം കെട്ടടങ്ങില്ലെന്ന് ഉറപ്പായി. കോണ്‍ഗ്രസിലെ പല നേതാക്കളും പരോക്ഷമായി തരൂരിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.

തരൂരിന്റെ നിലപാടുകളെ പിന്തുണച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി.
പാര്‍ലമെന്റില്‍ നടത്തിയ പ്രശസ്തമായ ഒരു പ്രസംഗത്തിലെ പ്രയോഗമാണ് ‘ഹിന്ദു പാകിസ്ഥാന്‍’ എന്നതെന്ന് യെച്ചൂരി വിശദീകരിച്ചു. നിങ്ങള്‍ ഈ നാടിനെ ഹിന്ദു പാകിസ്ഥാന്‍ ആക്കരുതെന്ന് പ്രധാനമന്ത്രി മോദിയോട് പ്രസംഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ ശശി തരൂരിലൂടെ വിവാദമാകുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ പ്രതിപക്ഷകക്ഷികളുടെ മഹാസഖ്യം 2019ല്‍ അധികാരത്തിലെത്തുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here