ലോക്കപ്പില്‍ ദിവസങ്ങള്‍ പീഡിപ്പിച്ചു, നഗ്ന വീഡിയോ എടുത്തു… പോലീസുകാര്‍ക്കെതിരെ നടി

0

കോയമ്പത്തൂര്‍: കസ്റ്റഡിയിലെടുത്തപ്പോള്‍ പോലീസുകാര്‍ പീഡിപ്പിച്ചുവെന്നും നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചുവെന്നും നടി. വൈവാഹിക വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേലാണ് ആരോപണവുമായി രംഗത്തെത്തിയത്.

ജര്‍മനിയില്‍ സോഫ്റ്റുവെയര്‍ എന്‍ജിനിയറായ സേലം സ്വമദശി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം തട്ടിയെന്നാണ് ശ്രുതിക്കെതിരായ കേസ്. ശ്രുതിക്കു പുറമേ അമ്മ, സഹോദരന്‍, അച്ഛനായി അഭിനയിച്ച വ്യക്ത എന്നിവരും അറസ്റ്റിലായിരുന്നു. കസ്റ്റഡിയിലെടുത്ത തന്നോടു ചെയ്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയാണ് നടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പോലീസ് തല്ലി. ക്രൂരമായി മര്‍ദ്ദിച്ചു. വസ്ത്രങ്ങള്‍ പൂര്‍ണമായും അഴിച്ചുമാറ്റിയശേഷം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. മര്‍ദ്ദനം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവരുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും നടി മാധ്യമങ്ങളോട് വിശദീകരിച്ചു. ഏഴു ദിവസം ലൈംഗികമായും ശാരീരികമായുമുള്ള പീഡനം തുടര്‍ന്നു. എസിപി അടക്കമുള്ളവര്‍ക്കെതിരെയാണ് നടിയുടെ പരാതി. സംഭവം പുറത്തായാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നടിയുടെ വെളിപ്പെടുത്തലിലുണ്ട്.

സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷനു പരാതി നല്‍കിയിട്ടുണ്ടെന്ന് നടി ശ്രുത്രി പട്ടേല്‍ പറയുന്നു. നടിയുടെ വെളിപ്പെടുത്തലോടെ വിഷം ചര്‍ച്ചായായി. എന്നാല്‍, അന്വേഷണം വഴി തിരിക്കാനുള്ള നാടകമാണിതെന്നാണ് പോലീസ് വിശദീകരണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here