Wednesday, November 13, 2019
Home Tags News

Tag: news

കെ. ശ്രീകുമാര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍

തിരുവനന്തപുരം: സി.പി.എം അംഗം കെ ശ്രീകുമാര്‍ തിരുവനന്തപുരം കോര്‍പറേഷന്റെ പുതിയ മേയര്‍. രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു പുറമേ യു.ഡി.എഫും എന്‍.ഡി.എയും മത്സരിച്ചിരുന്നു.

യുവാവ് മരിച്ചതിനു പിന്നാലെ പെണ്‍കുട്ടിയെ വിഷം ഉള്ളില്‍ചെന്ന് ആശുപത്രിയില്‍ പ്രവേശിച്ചു

മലപ്പുറം: ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനു പിന്നാലെ ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്....

അമ്പലമുക്കില്‍ പൈപ്പ് പൊട്ടി, ജലവിതരണം തടസപ്പെട്ടു

തിരുവനന്തപുരം: അമ്പലമുക്കല്‍ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് പൊട്ടി. അമ്പലമുക്ക്, കവടിയാര്‍, പേരുര്‍ക്കട, കേശവദാസപുരം, പട്ടം, മെഡിക്കല്‍കോളജ്, പരുത്തിപ്പറ തുടങ്ങിയ മേഖലകളില്‍ കുടിവെള്ള വിതരണം തടസപ്പെടും.

ബഷീറിന്റെ മരണം ശ്രീറാമിന്റെ അശ്രദ്ധമായ ഡ്രൈവിംനെന്ന് മന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായത് ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടുമുള്ള വാഹനമോടിച്ചതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ടില്‍ ശ്രീറാം...

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: മൂന്ന് പോലീസുകാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ തട്ടിപ്പിനു സഹായം ചെയ്തുകൊടുത്ത മൂന്നു പോലീസുകാര്‍ക്കെതിരെ കേസ്. എസ്.എ.പി ക്യാമ്പിലെ പോലീസുകാരായ ടി.എസ്. രതീഷ്,...

ബി.ജെ.പി ബന്ധം ശിവസേന ഉപേക്ഷിക്കുന്നു, കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവച്ചു

ഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവച്ചു. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന നീക്കങ്ങള്‍ സജീവമാക്കിയതിനു പിന്നാലെയാണ് എന്‍.ഡി.എയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.

മുന്‍മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ അന്തരിച്ചു

ഡല്‍ഹി: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ (87) അന്തരിച്ചു. രാജ്യത്തിന്റെ പത്താം തെരഞ്ഞെടുപ്പ് കമ്മിഷണറുടെ അന്ത്യം ഞായറാഴ്ച ഒമ്പതോടെ ചെന്നൈയിലായിരുന്നു....

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി രതീഷിന്റേത് ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം

തിരുവനന്തപുരം: കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി രതീഷ് കുമാറിനെ ശുചിമുറിയിലാണ് തൂങ്ങി...

അയോധ്യയിലെ അഞ്ചേക്കര്‍: സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നാഭിപ്രായം, തീരുമാനം 26ന്

ലഖ്‌നൗ: അയോധ്യ കേസിലെ വിധിന്യായത്തില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നാഭിപ്രായം. വ്യത്യസ്ത അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ നവംബര്‍ 26നു ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ...

ശാന്തന്‍പാറ കൊലപാതകം: വസീമിനെയും ലിജിയെയും വിഷയം ഉള്ളില്‍ച്ചെന്ന വിലയില്‍ കണ്ടെത്തി, കുഞ്ഞ് മരിച്ചു

മുംബൈ: ശാന്തന്‍പാറ കൊലപാതക കേസിലെ പ്രതി വസീമിനെയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും വിഷയം ഉള്ളില്‍ച്ചെന്ന നിലയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. ലിജിയുടെ രണ്ടര വയസുള്ള മകള്‍ ജൊവാനയെ മരിച്ച...

Just In

RUK Special

Video