Tuesday, May 26, 2020
Home Tags News 1

Tag: news 1

സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്, വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി വിജയന്‍

തിരുവനന്തപുരം: അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതികളില്‍ ഭൂരിഭാഗവും നാലുവര്‍ഷത്തിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടരെത്തുടരെ വന്ന പ്രകൃതിക്ഷോഭവും മഹാമാരികളും കേരളത്തിന്റെ വികസനത്തെ തളര്‍ത്തിയിട്ടില്ല. മറ്റെല്ലാ ലക്ഷ്യങ്ങള്‍ക്കുമൊപ്പം ദുരന്തനിവാരണം എന്ന...

53 പേര്‍ക്കു കൂടി കോവിഡ്, ചികിത്സയിലുള്ളത് 322 പേര്‍, ഹോട്ട്‌സ്‌പോട്ടുകള്‍ 55 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 53 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ പന്ത്രണ്ടു പേര്‍ക്കു വീതവും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ അഞ്ചു പേര്‍ക്കു വീതവും ആലപ്പുഴ,...

നിരക്കുകള്‍ വീണ്ടും കുറച്ചു, മോറട്ടേറിയം മൂന്നു മാസത്തേക്കു കൂടി നീട്ടി

ഡല്‍ഹി: രാജ്യത്ത് പണലഭ്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക്. റിപ്പോ നിറക്ക് നാലു ശതമാനമായും റിവേഴ്‌സ് റിപ്പോ...

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടക്കും

തിരുവനന്തപുരം: നടത്താന്‍ ബാക്കിയുള്ള എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചതുപോലെ മേയ് 26 മുതല്‍ 30 വരെ നടക്കും. പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തുമെന്ന് മുഖ്യമന്ത്രി...

അവശ്യസാധന നിയമത്തില്‍ ഭേദഗതി, കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രനിയമം

ഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടെയുള്ള...

എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ മേയ് 19 മുതല്‍

ഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തും. മേയ് 19 മുതല്‍ ജൂണ്‍ രണ്ടുവരെയുള്ള ആദ്യഘട്ട സര്‍വീസിന്റെ ഷെഡ്യൂള്‍...

സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കായി ഇരട്ടി നിരക്കില്‍ കെ.എസ്.ആര്‍.ടി.സി ഓടി തുടങ്ങി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വീസുകള്‍ തുടങ്ങി. പ്രതിസന്ധി കാലഘട്ടത്തില്‍ ഭരണസിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസം കൂടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ജില്ലായിലെ വിവിധ ഡിപ്പോകളില്‍...

698 യാത്രക്കാരുമായി ജലാശ്വ എത്തി, ചരിത്ര ദൗത്യം തുടങ്ങി

കൊച്ചി: മാലദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പല്‍ ഐ.എന്‍.എസ്. ജലാശ്വ തുറമുഖത്തെത്തി. 440 മലയാളികള്‍ ഉള്‍പ്പെടെ 698 യാത്രക്കാരാണ് കപ്പലിലുളളത്. ഇവരില്‍ ബഹുഭൂരിപക്ഷം പേരും ജോലി നഷ്ടമായി...

അന്യസംസ്ഥാനങ്ങളി നിന്നെത്തുന്നവര്‍ക്കുള്ള പാസ് വിതരണം താല്‍ക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്താനുള്ള പാസിന്റെ വിതരണം താല്‍ക്കാലികമായി നിര്‍ത്തി. പാസ് ലഭിച്ചവരെ നാടുകളിലെത്തിച്ച് നിരീക്ഷണത്തിലാക്കിയശേഷം മതി പുതിയ നല്‍കുന്നതെന്ന തീരുമാനത്തിന്റെ അടിസസ്ഥാനത്തിലാണ് നടപടി.

ഷാര്‍ജയില്‍ 50 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം, ആളപായമില്ല

ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടുത്തമുണ്ടായി. ചൊവ്വാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ ഒമ്പതു പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ട്. രാത്രി ഒമ്പതോടെയായിരുന്നു അപകടം. അപകട കാരണം വ്യക്തമായിട്ടില്ല.

Just In

RUK Special

Video