ഷിഗല്ല ബാധിച്ച് കോഴിക്കോട് രണ്ടു വയസുകാരന്‍ മരിച്ചു

0

കോഴിക്കോട്: നിപ്പയ്ക്ക് പിന്നാലെ ഷിഗെല്ല. കോഴിക്കോട് ജില്ലില്‍ ഷിഗെല്ല ബാക്ടീരിയ ബാധിച്ച് രണ്ടു വയസുകാരന്‍ മരിച്ചു. പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രണ്ടു മാസത്തിനിടെ, സംസ്ഥാനത്തു സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്.

മലിന ജലത്തിന്റെ ഉപയോഗമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള മാരകമായ വയറിളക്കത്തിനു കാരണം. തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ രോഗം അപകടകരമാകുന്നതു തടയാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here