മൊബൈല്‍ ഉപയോഗം അതിരുകടന്നാല്‍ ‘എല്ല് മുളയ്ക്കും’, ചര്‍ച്ചയായി പുതിയ പഠനം

0

സ്മാര്‍ട് ഫോണ്‍ അമിതമായി ഉപയോഗിക്കുന്ന പുതുതലമുറക്കാര്‍ക്ക് ‘കൊമ്പു മുളയ്ക്കുന്നു’. കഴുത്ത് തുടര്‍ച്ചയായി താഴ്ത്തി വയ്ക്കുകയും തുടര്‍ച്ചയായി വിരുലുകൊണ്ട് ടൈപ്പ് ചെയ്യുന്നതും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ തുടര്‍ച്ചായണ് ഈ എല്ലുവളരലെന്നാണ് പുതിയ പഠനം. ഇതുമൂലമുണ്ടാകുന്ന അതിസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴുത്തിന് മുകളിലെ ഈ ഭാഗത്തെ തൊലിക്ക് കട്ടി കൂടുന്നതായും കൊമ്പായി മാറുന്നതായുമാണ് കണ്ടെത്തല്‍. സാങ്കേതിക വിദ്യായുടെ വളര്‍ച്ച ദൈനംദിന ജീവിതത്തിനു പുറമേ ശരീരത്തെയും സ്വാധിക്കുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്.

കഴുത്തിനു മുകളിലായി തലയോട്ടിയുടെ താഴ്ഭാഗത്താണ് ഈ കൊമ്പ് വളരുന്നത്. കൊമ്പ്, ഫോണ്‍ എല്ല്, അപൂര്‍വ്വ മുഴ തുടങ്ങി വിവിധ വിശേഷണങ്ങളാണ് ഓസിസ് മാധ്യമങ്ങള്‍ ഇതിനു നല്‍കുന്നത്. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുളള സന്‍ഷൈന്‍ കോസ്റ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ വിവരമുള്ളത്. നാച്ചുറല്‍ റിസര്‍ച്ച് നേരത്തെ പ്രസിദ്ധീകരിച്ച പ്രബന്ധം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

സ്മാര്‍ട്ട് ഫോണ്‍ നിരന്തരമായി ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ തലയുടെ എക്‌സറേയാണ് പഠനത്തിന് വിധേയമാക്കിയിട്ടുള്ളത്. ആദ്യ പ്രബന്ധത്തിനായി മുപ്പതു വയസിനു താഴെയുള്ള പ്രായപൂര്‍ത്തിയായവരുടെ 218 എക്‌സറേകളാണ് ശേഖരിച്ചത്. ഇതില്‍ 41 ശതമാനത്തിനും കൊമ്പു കാണപ്പെട്ടു. 18നും 86നും ഇടയ്ക്കുള്ളവരുടെ 1200 എക്‌സറേകള്‍ പഠിച്ചപ്പോള്‍ 33 ശതമാനം പേരില്‍ ഇത്തരം മാറ്റമുണ്ടെന്നും പ്രബന്ധം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here