ബെംഗളൂരു: ചന്ദ്രനെ ചുറ്റുന്ന ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ലാന്‍ഡര്‍ വേര്‍പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് നിര്‍ണായകഘട്ടം പിന്നിട്ട് വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടത്.

ഇനി ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും രണ്ടായി നിയന്ത്രിക്കണം. ലാന്‍ഡറിന്റെ ദിശ രണ്ടു തവണയായി മാറ്റി ചന്ദ്രനോട് അടുത്ത് എത്തിക്കും. പിന്നാലെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറക്കാനുള്ള ഒരുക്കം തുടങ്ങും. ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെ ഇരുണ്ട പ്രദേശത്തെ ഗര്‍ത്തങ്ങള്‍ക്കിടയില്‍ സോഫ്റ്റ് ലാന്‍ഡിംഗിനാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്.

ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.

സോഫ്റ്റ് ലാന്‍ഡിംഗ് പുര്‍ത്തിയായാല്‍ അടുത്ത നാലു മണിക്കൂറിനുള്ളില്‍ റോവര്‍ പുറത്തിറങ്ങി സഞ്ചരിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here