ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘നരേന്ദ്രമോദി ആപ്പി’ലെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോരുന്നുണ്ടോ ? ഫ്രണ്ടഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനെന്നു വിശേഷിപ്പിക്കുന്ന എലിയറ്റ് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ പ്രൊഫൈലാണ് ആപ്പിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഉപയോഗക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി പങ്കുവയ്ക്കുന്നുവെന്നാണ് ട്വിറ്ററിലെ വെളിപ്പെടുത്തല്‍. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന പേര്, പ്രൊഫൈല്‍ ചിത്രം, ഇ-മെയില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യു.എസ്. വെബ് വിശകലന സ്ഥാപനമായ ക്ലെവര്‍ട്രാപ്പിനു ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് ഗൂഗിള്‍ പ്ലേസ്‌റ്റോറിലെ നിയമത്തിന് വിരുദ്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here