പനാജി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കി. ഗോവയിലെ ഐ.എന്‍.എസ്. ഹന്‍സയില്‍ നടത്തി വിജയിച്ച പരീക്ഷണം വൈകാതെ നാവിക സേനയുടെ വിമാനവാഹിനി കപ്പലുകളില്‍ നടത്തും.

ബലമുള്ള അറസ്റ്റര്‍ വയറുകള്‍ ഉപയോഗിച്ച് ലാന്‍ഡിംഗിനു തൊട്ടു പിന്നാലെ വിമാനം പിടിച്ചു നിര്‍ത്തുന്ന പ്രക്രിയയാണ് അറസറ്റഡ് ലാന്‍ഡിംഗ്. യുദ്ധകപ്പലുകളില്‍ വിമാനങ്ങള്‍ ഈ വിദ്യയിലുടെയാണ് ലാന്‍ഡ് ചെയ്യുന്നത്. അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഈ സാങ്കേതിക വിദ്യാ വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here