ശതകോടീശ്വരനും സംരംഭകനുമായ എലോണ്‍ മസ്‌ക്കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു. ഭാവിയില്‍ മനുഷ്യരെയും 100 ടണ്‍ ചരക്കുകള്‍ വരെയും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകുന്നതിനായി പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ച റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ടെക്‌സസിലെ ടെസ്റ്റ് വിക്ഷേപണത്തിന് ശേഷം ലാന്‍ഡിംഗ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറി.

ഇന്നലെ (ഡിസംബര്‍ 9)യായിരുന്നു ടെക്‌സസിലെ ബോക ചിക്കയിലെ കമ്പനിയുടെ റോക്കറ്റ് കേന്ദ്രത്തില്‍ നിന്ന് വിജയകരമായി പരീക്ഷണ വിക്ഷേപണം നടത്തിയത്. എന്നാല്‍ തിരിടെ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചു.

41,000 അടി ഉയരത്തില്‍ എത്താനായിരുന്നൂ കമ്പനി ലക്ഷ്യമിട്ടിരുന്നത്. സ്പേസ് എക്സിന്റെ പുതുതായി വികസിപ്പിച്ച മൂന്ന് റാപ്റ്റര്‍ എഞ്ചിനുകളാണ് റോക്കറ്റില്‍ ഘടിപ്പിച്ചിരുന്നത്. എന്നാല്‍ ആ ദൂരപരിധി പൂര്‍ത്തീകരിക്കാനായോ എന്നതില്‍ വ്യക്തയില്ലെങ്കിലും വിക്ഷേപണം വിജയകരമായിരുന്നു. എന്നാല്‍ തിരികെ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here