കാറിനു വഴി തെറ്റി, ഇനി സ്റ്റാര്‍മാനു എന്തുസംഭവിക്കുമെന്നറിയാന്‍ ആകാംക്ഷ

0
ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ ബഹിരാകാശത്തേക്കുപോയ ടെസ്ല റോഡ്‌സ്റ്ററില്‍ നിന്നെടുത്ത അവസാനചിത്രം. ഇലോണ്‍ മസ്‌ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഭൂമി കാണാം

ന്യൂയോര്‍ക്ക്: കാര്‍ സ്റ്റാന്‍ഡ് വിട്ട് അനന്തമായി യാത്രചെയ്യുന്നു. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന സ്റ്റാര്‍മാന് എന്തു സംഭവിക്കും.
ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി അനേകവര്‍ഷം കാറിലിരുന്നു സ്റ്റാര്‍മാന്‍ സൂര്യനെ ചുറ്റിക്കറങ്ങുമെന്നാണു വിചാരിച്ചിരുന്നത്. എന്നാല്‍, അവസാനഘട്ട ജ്വലനത്തിന്റെ ശക്തിയില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും മധ്യേയുള്ള മേഖലയിലേക്കു തെറിച്ചുപോവുകയായിരുന്നു. ഛിന്നഗ്രഹ മേഖലയിലെ കുള്ളന്‍ ഗ്രഹമായ സിറിയസിന്റെ ഭ്രമണപഥത്തിനടുത്താണ് കാറെന്നാണ് റിപ്പോര്‍ട്ട്.
കേപ് കാനവറലില്‍ നിന്ന് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന ഫാല്‍ക്കന്‍ ഹെവിയിലെ യാത്രക്കാരാണ് സ്‌പോര്‍ട്‌സ് കാറായ ടെസ്ല റോഡ്‌സ്റ്ററും അതിന്റെ ഡ്രൈിംഗ് സീറ്റിലെ സ്റ്റാര്‍മാനെന്ന പാവയും. സ്‌പേസ് സ്യൂട്ട് ധരിച്ച മനുഷ്യരൂപത്തിലുള്ള ഈ പാവയ്ക്ക് ചുരുങ്ങിയ ദിവസം കൊണ്ട് ലക്ഷകണക്കിന് ആരാധകരാണ് ഉണ്ടായിട്ടുള്ളത്.
റോക്കറ്റില്‍ നിന്ന് കാര്‍ വേര്‍തിരിഞ്ഞ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്താന്‍ വേണ്ടി സൂര്യനു ചുറ്റുവട്ടത്തിലൂടെയുള്ള പാതയിലൂടെയാണ് സഞ്ചരിക്കേണ്ടത്. എന്നാല്‍ കാര്‍ അപ്രതീക്ഷിതമായി പാത തെറ്റി സഞ്ചരിച്ചു. ആദ്യ നിഗമനത്തില്‍ നിന്ന് തീര്‍ത്തും വിഭിന്നമായാണ് കാറിന്റെ സഞ്ചാരം.
ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമിട്ട് തൊടുത്ത ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ‘ഫാല്‍ക്കണ്‍ ഹെവി’ക്ക് വഴിതെറ്റിയെന്ന് ഇതോടെയാണ് വ്യക്തമായത്. നിശ്ചയിച്ച പാതയില്‍ നിന്ന് വ്യതിയാനം സംഭവിച്ച് ചൊവ്വയുടെ ഭ്രമണപഥത്തിനു പുറത്താണിപ്പോള്‍. വ്യവസായ ഭീമന്‍ എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് ആണ് ബഹിരാകാശ സഞ്ചാരം ലക്ഷ്യമിട്ട് റോക്കറ്റ് വിക്ഷേപിച്ചത്.
വിക്ഷേപണ ശേഷം ആദ്യത്തെ ആറു മണിക്കൂര്‍ കൃത്യമായ ദിശയില്‍ സഞ്ചരിച്ചു. ഇത് സ്‌പേസ് എക്‌സിലൂടെ ലൈവായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ റോക്കറ്റിന്റെ അവസാന എന്‍ജിന്‍ കത്തിത്തീര്‍ന്ന് കാര്‍ ഭ്രമണപഥത്തിലേക്ക് എത്തേണ്ട സന്ദര്‍ഭത്തിലാണ് അപ്രതീക്ഷിത മാറ്റമുണ്ടായത്.
റോക്കറ്റ് വഴിതെറ്റിയതോടെ സ്റ്റാര്‍മാനും കാറിനും എന്തുസംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏതുരീതിയിലായായും ഒന്നു രണ്ടു വര്‍ഷത്തിനിടെ, സ്റ്റാര്‍മാന്‍ ഓര്‍മ്മയായി തീര്‍ന്നേക്കാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here