10 മിനിട്ടിനുളളില്‍, ചെലവു കുറഞ്ഞ രീതിയില്‍ കോവിഡ് സ്ഥിരീകരണ പരിശോധനാ കിറ്റ് ഉടനില്ല. മലയാളികള്‍ മാത്രമല്ല, രാജ്യം മുഴുവന്‍ വലിയ പ്രതിക്ഷയോടെ ഉറ്റുനോക്കിയിരുന്ന തിരവനന്തപുരത്തെ ശ്രീചിത്ര വികസിപ്പിച്ച കോവിഡ് പരിശോധനാ കിറ്റിന് നിലവാരമില്ല. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ നടത്തിയ പരിശോധനകളില്‍ കിറ്റ് ദയനീയമായി പരാജയപ്പെട്ടു.
നിലവില്‍ പിന്തുടരുന്ന ചെലവു കൂടിയ ആര്.ടി. പി.സി.ആര് നിര്‍ണ്ണയ രീതിക്കുള്ള ബദലായിട്ടാണ് ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ ഉള്‍പ്പെടെയുള്ളവര്‍ പുതിയ കിറ്റിനെ അവതരിപ്പിച്ചിരുന്നത്. ഈ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് പുറത്തുവന്നിട്ടുള്ളത്.
അടുത്തിടെ ശ്രീചിത്ര നടത്തിയ അവകാശ വാദങ്ങള്‍ ഓരോന്നായി പൊളിയുകയാണ്. സ്വാബിനു പിന്നാലെ ഇപ്പോള്‍ കൊറോണ പരിശോധന കിറ്റും മാനേജുമെന്റിന് ചോദ്യ ചിഹ്നമാവുകയാണ്. ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് ശ്രിചിത്രാ ഭരണസമിതി അംഗം കൂടിയായ ഡോ. ടി.പി. സെന്‍കുമാര്‍ പറയുന്നു.