മെസേജിങ് പ്ലാറ്റ്ഫോമുകളിലെ വമ്ബന്മാരായിരുന്ന വാട്സാപ്പ് സ്വകാര്യത നയം പുതുക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന നടപടിയിലേക്ക് വാട്സാപ്പ് നീങ്ങിയതോടെ പകരം സംവിധാനമെന്ന ആളുകളുടെ തിരച്ചില്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് സിഗ്നലിലാണ്. എലോണ്‍ മസ്ക് അടക്കം താന്‍ സിഗ്നലിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ നിരവധി ആളുകളാണ് സിഗ്നല്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
“വാട്സ്ആപ്പ് ഒഴിവാക്കുക, സിഗ്നലിലേക്ക് മാറുക,” (Ditch WhatsApp, switch to Signal) എന്ന വഴിയാണ് വാട്സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയ ശേഷം പലരും സ്വീകരിച്ചത്. കൂടുതല്‍ ആളുകളുടെ കുത്തൊഴുക്ക് വന്നതോടെ സിഗ്നലിന്റെ സെര്‍വറുകള്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയും വന്നു. ഇത് കാരണം ഒടിപി നമ്ബറുകള്‍ ലഭിക്കുന്നതിനടക്കം കാലതാമസമുണ്ടായി. ഈ പ്രശ്നം പരിഹരിച്ചു. നിങ്ങളില്‍ പലരും ഇതിനോടകം സിഗ്നല്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. ഈ ലേഖനത്തിലൂടെ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനവും മറ്റ് ഫീച്ചറുകളും പരിചയപ്പെടാം.
Signal app: എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം
ആണ്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും സിഗ്നല്‍ മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യാം. വാട്സാപ്പ് പോലെ തന്നെ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്ബര്‍ നല്കി വേണം അക്കൗണ്ട് സെറ്റപ്പ് ചെയ്യാന്‍.
നിങ്ങള്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്ബോള്‍ തന്നെ അക്കൗണ്ട് ക്രീയേറ്റ് ചെയ്യാന്‍ മൊബൈല്‍ നമ്ബര്‍ ആവശ്യമാണ്. നിങ്ങള്‍ നല്കുന്ന നമ്ബരിലേക്ക് ഒടിപി അഥവ വണ്‍ ടൈം പാസ്വേര്ഡ് ലഭിക്കും. ഇത് ഉപയോഗിച്ച് വേരിഫൈ ചെയ്ത ശേഷം നിങ്ങളുടെ പേര്, പ്രൊഫൈല്‍ ഫൊട്ടോ എന്നിവ നല്കി സിഗ്നല്‍ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.
Signal app: എന്താണ് പിന്? ഓരോ തവണ ആപ്ലിക്കേഷന്‍ തുറക്കുമ്ബോഴും അത് ചോദിക്കുന്നത് എന്ത്?
ആദ്യത്തെ തവണ സിഗ്നല്‍ ആപ്ലിക്കേഷന്‍ സെറ്റപ്പ് ചെയ്യുമ്ബോള്‍ ഒരു പിന് ക്രിയേറ്റ് ചെയ്യാന്‍ അത് ആവശ്യപ്പെടും. ഇത് ആപ്ലിക്കേഷനുള്ളില്‍ തന്നെ നിങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനാണെന്ന് കമ്ബനി അവകാശപ്പെടുന്നു. നിങ്ങളുടെ അക്കൗണ്ട് നിങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പിന്നീട് മറ്റൊരു ഡിവൈസില്‍ ഇതേ നമ്ബര്‍ ഉപയോഗിച്ച് അക്കൗണ്ട് ഉപയോഗിക്കണമെങ്കില്‍ ഈ പിന് നിര്‍ബന്ധമാണ്.
Signal app: സിഗ്നല്‍ സ്റ്റോറേജ്
വാട്സാപ്പിനുള്ളതുപോലെ തേര്‍ഡ് പാര്‍ട്ടി ക്ലഡ് ബാക്ക്അപ്പ് സിഗ്നലിനില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോണില്‍ തന്നെയായിരിക്കും സിഗ്നല്‍ അതിലെ വിവരങ്ങള്‍ സൂക്ഷിക്കുക. അതുകൊണ്ട് നിങ്ങളുടെ ഡിവൈസില്‍ ഒരിക്കല്‍ സിഗ്നല്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് റീഇന്സ്റ്റാള് ചെയ്താല്‍ പഴയ ചാറ്റുകള്‍ തിരികെ ലഭിക്കില്ല. ഇതിന് പകരം സംവിധാനം സിഗ്നല്‍ ഒരുക്കിയിട്ടുണ്ടെങ്കിലും നിങ്ങളുടെ പഴയ ഡിവൈസ് ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അത്തരത്തില്‍ ഡറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
Signal app: സിഗ്നലില്‍ ഗ്രൂപ്പ് ചാറ്റ്
വാട്സാപ്പിലേതുപോലെ തന്നെ ഗ്രൂപ്പ് ചാറ്റിനും സിഗ്നലില്‍ അവസരമുണ്ട്. സിഗ്നല്‍ മെസഞ്ചര്‍ തുറന്ന ശേഷം കാണുന്ന പെന്‍ സിമ്ബലില് നിന്ന് പുതിയ ഗ്രൂപ്പ് തുടങ്ങാനുള്ള ഓപ്ഷന് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ കോണ്‍ഡാക്ടില്‍ നിന്നും ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ഗ്രൂപ്പ് ചാറ്റ് ചെയ്യാം.