ലോലിത, നതാശ, ആലിസ്…. എന്ത് ലൈംഗിക ആവശ്യവും നിറവേറ്റാന്‍ മോസ്‌കോയിലെ വേശ്യാലയത്തില്‍ അവര്‍ തയാറാണ്. മറ്റൊരു ആവശ്യവും അവര്‍ അനുസരിക്കില്ല, കാരണം അവര്‍ ലൈംഗിക പാവകളാണ്.

ആഴ്ചകള്‍ക്കപ്പുറം റഷ്യ വേദിയാകാന്‍ പോകുന്ന ലോകകപ്പ് ഫുട്‌ബോളിനു മുന്നോടിയായിട്ടു കൂടിയാണ് ലൈംഗിക റോബര്‍ട്ടുകളുടെ ആദ്യ വേശ്യാലയം തുറന്നിരിക്കുന്നത്. മനുഷ്യരെ വെല്ലുന്ന സൗന്ദര്യത്തിലും രൂപഭംഗിയിലുമാണ് റോബര്‍ട്ട് വേശ്യകളെ തയാറാക്കിയിരിക്കുന്നത്. മണിക്കൂറിന് 24 മുതല്‍ 40 വരെ ഡോളര്‍ നല്‍കി ആവശ്യക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ളവരെ തിരഞ്ഞെടുക്കാം. മുറികളടക്കമുള്ള മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വ്യക്തികളുടെ ലൈംഗിക ജീവിതത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു മാത്രമല്ല വന്യമായ ലൈംഗികത സ്ത്രീകളെ നശിപപ്പിക്കുന്നതാണെന് റഷ്യയിലെ പരമ്പരാഗത പരാതിക്കു പരിഹാരം കൂടിയാണ് ബോര്‍ട്ട് വേശ്യാലയമെന്ന് സ്ഥാപകരിലൊരാളായ ദിമിത്രി അലക്‌സാണ്ട്രോവ് പ്രതികരിച്ചു. അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിന് റഷ്യയിലെത്തുന്നവര്‍ക്കുള്ള ആകര്‍ഷമായി കേന്ദ്രത്തെ മാറ്റാനുള്ള നീക്കത്തിലാണ് ഉടമകള്‍.

പുറംരാജ്യങ്ങളില്‍ നിന്നടക്കം ലൈംഗിക തൊഴിലാളികളെ എത്തിക്കുന്ന മനുഷ്യക്കടത്ത് തടയാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് റഷ്യ ലൈസന്‍സ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here