ബംഗളൂരു: ഇന്ത്യയ്ക്കും ചന്ദ്രനുമിടയില്‍ ഇനി 35 കിലോമീറ്റര്‍ അകലം മാത്രം… ചുറ്റി കറങ്ങി ശനിയാഴ്ച വിക്രം ചന്ദ്രനെ തൊടും.

ഇന്നു പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡറിനെ രണ്ടാം ഭ്രമണപഥം വിജയകരമായി താഴ്ത്തിയത്. പേടകത്തിലെ പ്രോപ്പല്‍ഷന്‍ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍ ഉള്ളത്.

വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയ ആരംഭിക്കുക.

ലാന്‍ഡിംഗ് വീക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള പ്രമുഖര്‍ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here