ലണ്ടന്‍: ഐന്‍സ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരുന്ന പ്രഗല്‍ഭമായ മസ്തിഷ്‌കത്തിന്റെ ഉടമ, ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. നാഡി കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (മോട്ടോര്‍ ന്യൂറോണ്‍ സിഡീസ്) എന്ന അസുഖബാധിതനായിരുന്നു. കുടുംബമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.
1942 ലായിരുന്നു ജനനം. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ബിരുദം പൂര്‍ത്തിയാക്കി, കേംബ്രിജില്‍ ഗവേഷണത്തിനു തയാറെടുക്കുമ്പോഴാണ് 1962ല്‍ പെട്ടെന്ന് ഒരു ദിവസം കുഴഞ്ഞു വീണത്. രോഗം നിര്‍ണയിക്കപ്പെട്ടതോടെ പരമാവധി രണ്ടു വര്‍ഷം ആയുസെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
സംസാര ചലനശേഷികള്‍ ന്ഷ്ടപ്പെട്ട ഇദ്ദേഹത്തിന്റെ ജീവിതം ക്രമേണ വീല്‍ചെയറിലായി. കമ്പ്യൂട്ടറുമായി ഘടുപ്പിച്ച സ്്പീച്ച് സിന്തസൈസര്‍ വഴിയായിരുന്നു സംസാരം. പഠനങ്ങള്‍ തുടര്‍ന്നു. 1966 ല്‍ ഡോക്ടറേറ്റ് നേടി. ആ വര്‍ഷം തന്നെ ്‌റോജര്‍ പെന്റോസുമായി ചേര്‍ന്ന് എഴുതിയ പ്രബന്ധത്തിന് ആദംസ് പ്രൈസ് ലഭിച്ചു. 74ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here