ശാസ്ത്രാവബോധത്തിന്റെ കാര്യത്തില്‍ ചൈനയെ പഠിപ്പിക്കണ്ട

0

ശാസ്ത്രാവബോധമുളവാക്കുന്ന പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നതില്‍ അമേരിക്കയെ പിന്തള്ളി ചൈന. യു.എസ്. നാഷനല്‍ സയന്‍സ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ചൈനീസ് മുന്നേറ്റത്തെക്കുറിച്ച് പറയുന്നത്.
2016 ല്‍ 426,000 ശാസ്ത്രസാങ്കേതിക ഗവേഷണ ലേഖനങ്ങളാണ് ചൈന പുറത്തുവിട്ടത്. അമേരിക്കയാകട്ടെ, 409,000 ഗവേഷണപ്രബന്ധങ്ങളാണ് പ്രസിദ്ധീകരിച്ചത്. ശാസ്ത്ര സാങ്കേതിക പ്രസിദ്ധീകരണങ്ങളുടെ ഏറ്റവും വലിയ ഉല്‍പ്പാദക രാജ്യമായി ചൈന മാറുന്നത് ഇതാദ്യമായിട്ടാണ്. ആഗോള തലത്തില്‍ ശാസ്ത്രം, സാങ്കേതിക പ്രവര്‍ത്തനങ്ങളിലും ചൈനയുടെ മത്സരബുദ്ധി പ്രകടമാകുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ടും പുറത്തുവരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here