ത്രസിപ്പിക്കുന്ന സിനിമാ രംഗങ്ങളില്‍ ഒന്നഭിനയിക്കാന്‍ െകാതിക്കാത്തവരുണ്ടാകില്ല. എന്നാലിനി ആ മോഹവും ചൈനക്കാര്‍ പൂവണിയിക്കും. സാവോ എന്ന മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെയാണ് സംഗതി നടക്കുക. ഇഷ്ടപ്പെട്ട സിനിമാ രംഗങ്ങളില്‍ സ്വന്തം മുഖം ചേര്‍ത്ത് കാണാനാകുമെന്നതാണ് സാവോയുടെ പ്രത്യേകത.

ഐ.ഒ.എസ്. ആപ്പ് സ്റ്റോറിലാണ് ഈ ആപ്ലിക്കേഷനുള്ളത്. ആപ്പില്‍ സ്വന്തം മുഖം ചേര്‍ത്തശേഷം ഇഷ്ടപ്പെട്ട സിനിമാ രംഗങ്ങള്‍ തെരഞ്ഞെടുക്കാനാകും. എട്ടു സെക്കന്റിനുള്ളില്‍ നിങ്ങള്‍ ടൈറ്റാനിലെ ജാക്കോ റോസോയായി മാറുമെന്നതാണ് ടെക്‌നിക്.

വ്യാജ അശ്‌ളീല വീഡിയോകളില്‍ മുഖംചേര്‍ക്കപ്പെടുമെന്ന ആശങ്കയാണ് ഈ മൊബൈല്‍ ആപ്ലിക്കേഷനെതിരേ ഉയരുന്നത്. എന്നാല്‍ കമ്പനി നല്‍കുന്ന രംഗങ്ങളില്‍ മാത്രമേ മുഖംചേര്‍ക്കാനാകൂവെന്ന ഉറപ്പാണ് സാവോ നല്‍കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here