മോസ്‌കോ: ബഹിരാകാശ നിലയത്തില്‍ സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി നടി യുലിയ പെരെസില്‍ഡ്, സംവിധായകന്‍ ക്ലിം ഷിപെങ്കോ എന്നിവര്‍ മടങ്ങിയെത്തി. ഒലേഗ് നോവിറ്റ്‌സ്‌കിയെന്ന ബഹിരാകാശ നിലയത്തിലെ യാത്രികനും ഇവര്‍ക്കൊപ്പം ഭൂമിയില്‍ കാലുകുത്തി. മൂന്നര മണിക്കൂര്‍ യാത്രയ്ക്കുശേഷം കസഖ്സ്ഥാനിലാണ് ഇവര്‍ ഇറങ്ങിയത്.

12 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷമാണ് യൂലിയയും ക്ലിമ്മും എത്തിയത്. നോവിറ്റ്‌സ്‌കി ആറു മാസമായി നിലയത്തില്‍ തുടരുകയായിരുന്നു. ബഹിരാകാശത്തു ചിത്രീകരിക്കുന്ന ആദ്യ സിനിമയാണ് ചാലഞ്ച്. റഷ്യന്‍ സര്‍ക്കാരിന്റെ ടി.വി. ചാനലായ ചാനല്‍ വണ്ണാണ് സിനിമ നിര്‍മ്മിക്കുന്നത്.

രോഗബാധിതനായ ബഹിരാകാശ യാത്രികളെ ചികിത്സിക്കാനെത്തുന്ന ഡോ. ഷെന്യ എന്ന കാര്‍ഡിയാക് സര്‍ജന്റെ വേഷമാണ് യൂലിയ അവതരിപ്പിക്കുന്നത്. ഈ മാസം അഞ്ചിനാണ് ഇവര്‍ ബഹിരാകാശത്തേക്കു പുറപ്പെട്ടത്. ഇവരെ ബഹിരാകാശത്തേക്കു നയിച്ച ആന്റണ്‍ ഷകപ്ലെറോവ്, തിരിച്ചെത്തിയ നോവിറ്റ്‌സ്‌കിക്കു പകരം നിലയത്തില്‍ തുടരും.

Summary: Russian film crew are back on Earth after wrapping up scenes for the first movie ‘Challenge’ shot in space. Klim Shipenko and actor Yulia Peresild left the International Space Station and landed in Kazakhstan.

LEAVE A REPLY

Please enter your comment!
Please enter your name here