അധ്യാപകരുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ ഫിന്‍ലന്റില്‍നിന്നും ഒരത്ഭുതവാര്‍ത്ത. പ്രൈമറി സ്‌കൂള്‍ കുട്ടികളെ രസിപ്പിച്ച് ഭാഷ പഠിപ്പിക്കാനെത്തിയ റോബോ ടീച്ചറാണ് പുതിയ താരം. കുട്ടികളോട് ക്ഷമയോടെ ഇടപെടാനും അവരുടെ സംശയങ്ങള്‍ തീര്‍ക്കാനുമൊക്കെ അപാര കഴിവുള്ള റോബോടീച്ചറുടെ പേര് ഏലിയാസ് എന്നാണ്. ദക്ഷിണകൊറിയന്‍ ഗായകന്‍ സൈയുടെ ‘ഗന്നംസ്‌റ്റെല്‍’ ഡാന്‍സ്‌വരെ കളിക്കാന്‍ കഴിവുള്ള ഏലിയാസിന് 23 ഭാഷകള്‍ വരെ മനസിലാക്കാനുവുമത്രേ. ഫിന്‍ലന്റിലെ ടാംപെയറിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ക്ലാസിലെത്തിയ റോബോയുടെ ചിത്രവും വാര്‍ത്തയും റോയിറ്റേഴ്‌സാണ് പുറത്തുവിട്ടത്.
കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ടീച്ചര്‍മാരെ ധരിപ്പിക്കാനും ഏലിയാസിന് കഴിയുമത്രേ. റോബോര്‍ട്ട് എന്നത് അധ്യാപകര്‍ക്ക് പകരക്കാരെന്ന നിലയിലല്ല, പഠനസഹായത്തിനുള്ള മാര്‍ഗങ്ങളിലൊന്നെന്ന രീതിയിലാണ് ഉപയോഗിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here