ഭയത്തോടെ നോക്കിയിരുന്ന എയ്ഡ്‌സിനും ചികിത്സ വരുന്നു. എലികളില്‍ നിന്ന് എച്ച്.ഐ.വി. വയറസുകളെ പൂര്‍ണ്ണമായും നീക്കം ചെയ്തുകൊണ്ട് ശാസ്ത്രജ്ഞറുടെ വന്‍ മുന്നേറ്റമാണ് ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്.

ഇതാദ്യമായിട്ടാണ് ഒരു ജീവിയുടെ ശരീരത്തില്‍നിന്നും എയ്ഡ്‌സിനു കാരണമാകുന്ന ഹ്യൂമന്‍ ഇമ്മ്യൂണോ വയറസുകളെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കുന്നത്. 13 എലികളില്‍ നടത്തിയ പരീക്ഷണം അഞ്ചെണ്ണത്തില്‍ പൂര്‍ണ്ണമായും വിജയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

അമേരിക്കയിലെ നെബ്രോസ്‌ക് സര്‍വകലാശായിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് നേച്ചര്‍ കമ്മ്യുണിക്കേഷന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. രണ്ടു ചികിത്സാരീതികളിലൂടെയാണ് ഇതു സാധ്യമാക്കിയതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ആദ്യ ഘട്ടത്തില്‍ ലേസറുപയോഗിച്ചുള്ള ആന്റി റെട്രോവിയല്‍ തെറാപ്പി. പിന്നാലെ ജനിതക ഘടനയിലെ ജീന്‍ എഡിറ്റിംഗ് സാങ്കേതിക വിദ്യായായ ക്രിസ്പര്‍ കാസ് 9.

അധികം വൈകാതെ മനുഷ്യരിലും പരീക്ഷണം നടക്കും. അതുവിജയിച്ചാല്‍ ലോകത്തെ 36.9 കോടി ജനങ്ങളെ ബാധിച്ചിട്ടുള്ള എച്ച്.ഐ.വി രോഗത്തെ ചികിത്സിച്ചു തുടങ്ങാനാകും. ലോകത്ത് 21.7 കോടി രോഗികള്‍ക്കു മാത്രമാണ് ആന്റി റെട്രോവിയല്‍ ചികിത്സപോലും ലഭിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here