ഡല്‍ഹി : രാജ്യം മുഴുവനും പിഎം വാണി പദ്ധതി, പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. രാജ്യം മുഴുവനും പബ്ലിക്ക് വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ നീക്കം. കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി ഡല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

പിഎം വൈഫൈ നെറ്റ് വര്‍ക്ക് ഇന്റര്‍ഫേസ് (പിഎം വാണി) എന്ന പേരിലായിരിക്കും പദ്ധതി ആവിഷ്‌കരിക്കുക. പബ്ലിക്ക് ഡാറ്റ ഓഫീസുകള്‍ വഴിയായിരിക്കും സേവനം ലഭ്യമാക്കുക. പദ്ധതി ആരംഭിക്കുന്നതോടെ ചെറിയ കടകള്‍ക്കും പൊതുസേവന കേന്ദ്രങ്ങള്‍ക്കും പിഡിഒ ആവാന്‍ വേണ്ടി സാധിക്കും. പബ്ലിക്ക് ഡേറ്റ ഓഫീസര്‍മാരാണ് ഇതിന് നേതൃത്വം നല്‍കുക. പിഡിഓയ്ക്ക് ലൈസന്‍സ്, രജിസ്ട്രേഷന്‍, ഫീസ് എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.കോവിഡ് -19 രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വരിക്കാര്‍ക്ക് സ്ഥിരവും അതിവേഗവുമായ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് (ഡാറ്റ) സേവനങ്ങള്‍ എത്തിക്കേണ്ടതുണ്ട്. 4 ജി മൊബൈല്‍ കവറേജ് ഇല്ലാത്ത മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി പ്രകാരം പബ്ലിക്ക് ഡാറ്റ സെന്റര്‍ രാജ്യത്ത് എല്ലാ മേഖലകളിലും തുറന്നുപ്രവര്‍ത്തിക്കും. വാണി കപ്ലംയിന്റ് വൈഫൈ ആക്സസ് പോയിന്റാണ് ഇത് സ്ഥാപിക്കുകയും പരിപാലിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.

അതേസമയം, കൊച്ചിയില്‍ നിന്ന് ലക്ഷ ദ്വീപിലേക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് എത്തിക്കുന്നതിന് ആഴക്കടല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിനും മന്ത്രിസഭ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here