സംസ്ഥാനത്ത് ക്രിത്രിമ മഴയ്ക്ക് സാധ്യത തേടുന്നു

0
4

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിത്രിമ മഴയ്ക്ക് സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലൌഡ് സീഡിങ് വഴി കൃത്രിമമഴയ്ക്കുള്ള സാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ ആരായുന്നത്. വരള്‍ച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വരള്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരല്ല കാരണക്കാരെന്നും വരള്‍ച്ചയെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്ത് നിന്നും ഷാഫി പറമ്പില്‍ എം‌എല്‍‌എയാണ് വരള്‍ച്ചയെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ചുകൊണ്ടും അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഷാഫി പറമ്പില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാ‍ണെന്ന് സമ്മതിച്ച മുഖ്യമന്ത്രി നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വളര്‍ച്ചയെയാണ് കേരളം അനുഭവിക്കുന്നതെന്നും പറഞ്ഞു. വരള്‍ച്ച നേരിടുന്നതിനായി സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ച നേരിടുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തുടങ്ങിയിരുന്നുവെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും സഭയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here