കണികാ പരീക്ഷണത്തിനുള്ള അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

0
4

തേനി: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തേനിയിലെ പൊട്ടിപ്പുറത്ത് നടക്കാനിരിക്കുന്ന കണികാ പരീക്ഷണത്തിനുള്ള അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജന്‍സിയാണ് തേനിയിലെ വെസ്റ്റ് ബോഡി ഹില്‍സ് വനത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതെന്നും കാട്ടി പൂവുലകിന്‍ നന്‍പര്‍ എന്ന പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ വിധി.

2010ലായിരുന്നു ഇവിടെ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം കണികാപരീക്ഷണകേന്ദ്രത്തിന് അനുമതി നല്‍കിയത്. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് താമസിക്കുന്നതിനും മറ്റുമായി 66 ഏക്കര്‍ ഭൂമി പൊട്ടിപ്പുറത്ത് തമിഴ്നാട് സര്‍ക്കാര്‍ കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here