സൂര്യനെ ലക്ഷ്യമാക്കി പാര്‍ക്കര്‍ യാത്ര തിരിച്ചു, ദൗത്യം ഏഴു വര്‍ഷം

0

ന്യൂയോര്‍ക്ക്: സൂര്യന് 61 ലക്ഷം കിലോമീറ്റര്‍ അടുത്തു നിന്ന് നിരീക്ഷിക്കും. സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന നാസയുടെ ബഹിരാകാശ ദൗതവുമായി പാര്‍ക്കര്‍ സോളര്‍ പ്രോബ് യാത്ര തിരിച്ചു. ജീവിച്ചിരിക്കുന്ന ഒരാളിന്റെ പേര് നാസ പേടകത്തിനു നല്‍കുന്നതും ആദ്യമായിട്ട്.

കേഎ കാനവറല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് ഡെല്‍റ്റ ഫോര്‍ റോക്കറ്റാണ് പാര്‍ക്കിനെയും വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്നത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തൊടുവിലാണ് പാര്‍ക്കര്‍ സോളര്‍ പ്രോബ് നാസ വികസിപ്പിച്ചത്. ഏഴു വര്‍ഷക്കാലം അപകടകരമായ സൗരവാതത്തിന്റെ ദുരൂഹതകളിലേക്ക് പാര്‍ക്കര്‍ അന്വേഷണം നടത്തും.

സൗരോപരിതലത്തെക്കാള്‍ 300 മടങ്ങ് ഇരട്ടി ചൂടാണ് കൊറോണയില്‍. ഏഴു വര്‍ഷം നീളുന്ന ദൗത്യത്തിനിടയില്‍ 24 തവണ പേടകം കൊറോണയെ കടന്നുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here