നാസയുടെ ബഹിരാകാശ നിലയത്തിലിരുന്ന് പങ്കാളിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച സഞ്ചാരി ആന്‍ മൈക് ക്ലൈന്‍ പെട്ടു. ബഹിരാകാശാത്ത് മനുഷ്യന്‍ നടത്തുന്ന ആദ്യ സാമ്പത്തിക കുറ്റകൃത്യത്തില്‍ നാസ അന്വേഷണം തുടങ്ങി.

2014 ലാണ് സ്വവര്‍ഗാനുരാഗികളായ ആന്‍ മെക് ക്ലൈനും സമ്മര്‍ വോര്‍ഡനും വിവാഹിതരാകുന്നത്. എന്നാല്‍ ഈ ബന്ധം അധിക നാള്‍ നീണ്ടുനിന്നില്ല. 2018 ഡിസംബറിലാണ് ആന്‍ മക് ക്ലൈന്‍ ബഹിരാകാശ നിലയത്തിലെത്തിയത്. ആറു മാസങ്ങള്‍ക്കു ശേഷം മടങ്ങി. ഇതിനിടെ തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മക് ക്ലൈന്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന ആരോപണവുമായി സമ്മര്‍ വോര്‍ഡന്‍ രംഗത്തെത്തിയത്. ആരോപണം സംബന്ധിച്ച് സമ്മര്‍ വോര്‍ഡന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനും നാസയുടെ ഇന്‍സ്‌പെക്ടര്‍ ജനറലിനും പരാതി നല്‍കി.

സാമ്പത്തിക രേഖകള്‍ പരിശോധിക്കുകയല്ലാതെ തെറ്റായി താനൊന്നും ചെയ്തിട്ടില്ലെന്ന് മക് ക്ലൈന്‍ ട്വിറ്ററില്‍ വിശദീകരിച്ചു. ആരോപണം സത്യസന്ധമല്ല. നാളുകളായി തങ്ങള്‍ പിരിഞ്ഞു കഴിയുകയാണെങ്കിലും ഇപ്പോഴാണ് അതു പുറത്തു വന്നത്. നാസ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും മക് ക്ലൈന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here