ചൊവ്വയുടെ ഉള്ളറകളെ കുറിച്ച് പഠിക്കാന്‍ ഇന്‍സൈറ്റ് പുറപ്പെട്ടു

0

ചൊവ്വയുടെ അജ്ഞാത ഉള്ളറകള്‍ തേടി മാര്‍സ് ഇന്‍സൈറ്റ് ലാന്റര്‍ പുറപ്പെട്ടു. കാലിഫാര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് വ്യോമസേനാ ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ നാലു മണിക്കായിരുന്നു പേടകവുമായി അറ്റ്‌ലസ് വി റോക്കറ്റ് പറന്നുയര്‍ന്നത്.
ആറു മാസത്തിലേറെ സഞ്ചരിച്ചുവേണം ഇന്‍സൈറ്റിന് ചൊവ്വയിലെത്താന്‍. ചൊവ്വയിലെ താപനിലയറിയുന്നതിനായി ഇന്‍സൈറ്റ് പേടകം ചൊവ്വയുടെ പ്രതലത്തില്‍ ഇതുവരെ നടത്തിയതിനെക്കാള്‍ കൂടുതല്‍ ആഴത്തിലുള്ള ഖനനം നടത്തും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here