ഡല്‍ഹി: ഇരുട്ടില്‍ തിളങ്ങി നില്‍ക്കുന്ന ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു. ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ഭൂമിയുടെ രാത്രി ദൃശ്യങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. മിന്നിത്തിളങ്ങുന്ന വെളിച്ചത്തിലും ദീപാലങ്കാരങ്ങളിലും വര്‍ണാഭമാണ് ഈ ദൃശ്യങ്ങള്‍. 2016ല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ. 2012ല്‍ നാസ തന്നെ പകര്‍ത്തിയ ഭൂമിയുടെ രാത്രി ദൃശ്യങ്ങളില്‍ നിന്നും മാറ്റങ്ങളോടെയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്ത 25 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഈ ദൃശ്യങ്ങള്‍ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here