ഷവോമി മൈക്രോസോഫ്റ്റ് സഹകരണം

0

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി മൈക്രോസോഫ്റ്റുമായി സഹകരിക്കും. കൃത്രിമബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ്ങ് എന്നീമേഖലകളില്‍ ഒരുമിച്ച് സഹകരിച്ച് നീങ്ങാനാണ് പദ്ധതി. ഇതുസംബന്ധിച്ച കരാറില്‍ ഇരുകമ്പനികളും ഒപ്പുവച്ചു. 2017 ല്‍ ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മികച്ചനേട്ടമാണ് ഷവോമി കൈവരിച്ചത്. നൂതനസാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലൂടെ ആഗോളവിപണി കീഴടക്കാന്‍ മൈക്രോസോഫ്റ്റുമായുള്ള സഹകരണം സഹായിക്കുമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകവിഭാഗം എക്‌സിക്യൂട്ടീവ് വൈ്പ്രസിഡന്റ് ഹാരി ഹം പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here