ആകാശത്തിലെ ലിയോ നക്ഷത്ര സമൂഹത്തിന്റെ ദിശയില്‍ നിന്നു പ്രസരിക്കുന്നതാണ് ലിയോണിഡ്‌സ് എന്നറിയപ്പെടുന്ന ഉല്‍ക്കാവര്‍ഷം. ഇതാകട്ടെ സംഭവിക്കുന്നത് വര്‍ഷതോറും നവംബറിലാണ്.

നവംബര്‍ അഞ്ച്, ആറ് തീയതികള്‍ മുതല്‍ ആരംഭിച്ച് 30 വരെയാണ് ഇതുണ്ടാകുന്നതെങ്കിലും ഉച്ചസ്ഥായിലെത്തുന്നത് 17നാണ്. ആകാശം തെളിഞ്ഞതും ചന്ദ്രപ്രകാശം ഇല്ലാത്തതുമായ സമയങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ലിയോണിഡ്‌സിനെ കാണാന്‍ സാധിക്കും. മണിക്കൂറില്‍ 15 ഉള്‍ക്കകളെവരെ ഈ ദിവസം കാണാന്‍ സാധിച്ചേക്കാം.

ലിയോണിഡുകളെ ഒരു പ്രധാന ഉല്‍ക്കാമഴയായിട്ടാണ് ഗവേഷകര്‍ കാണുന്നത്. ലിയോ നക്ഷത്ര സമൂഹത്തിലെ 55P/Tempel-Tuttle എന്ന ചെറിയ വാല്‍നക്ഷത്രത്തില്‍ നിന്നാണ് ഉല്‍ക്കാവര്‍ഷത്തിനു കാരണമാകുന്ന അവശിഷ്ടങ്ങള്‍ ഉത്ഭവിക്കുന്നത്. 33 വര്‍ഷമെടുത്താണ് ഇത് സൂര്യനെ വലം വയ്ക്കുന്നത്. ലിയോണിഡുകള്‍ വേഗതയോറിയ ഉള്‍ക്കകളാണ്. സെക്കന്‍ഡില്‍ 71 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ഇവയെ ഫയര്‍ബോളുകളെന്നും എര്‍ത്ത്‌ഗേസര്‍ ഉള്‍ക്കകളെന്നും വിളിക്കാറുണ്ട്.

The peak time of meteor shower, Leonids radiate out from the direction of the constellation of Leo in the sky, expects to happen on November 17, even though it starts on the 5th or 6th day every year and ending on the 30th. They can be seen with the naked eye when the sky is clear and there is no moonlight. The debris that forms this meteor shower originates from a small comet called 55P/Tempel-Tuttle in the constellation Leo, which takes 33 years to orbit the sun.

LEAVE A REPLY

Please enter your comment!
Please enter your name here