ചന്ദ്രനിലെ സോഫ്റ്റ് ലാന്‍ഡിംഗ് പദ്ധതിയുമായി മുന്നോട്ട്, ഒരു ശ്രമം കൂടി ഉടന്‍ നടത്തുമെന്ന് കെ. ശിവന്‍

0
21

ഡല്‍ഹി: ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യയുടെ ശ്രമം തുടരുമെന്ന് ഐ.എസ്.ആര്‍.ഒ. ഒരു ശ്രമം കൂടി ഉടന്‍ നടത്തുമെന്നും ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സുവര്‍ണ ജൂബിലി ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ചന്ദ്രയാന്‍ 2 ന്റെ ഭാവി വ്യക്തമാക്കിയത്.

ചന്ദ്രയാന്‍ 2ന്റെ കാര്യങ്ങള്‍ ശരിയാക്കാന്‍ ആവശ്യമായ അമൂല്യമായ വിവരങ്ങള്‍ ലഭ്യമാണ്. ഐഎസ്ആര്‍ഓ അതിന്റെ അനുഭവ പരിചയവും അറിവും സാങ്കേതിക വൈദഗ്ദ്യവും ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സമീപഭാവയില്‍ തന്നെ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ തന്നെയായിരിക്കും ഇതിനുള്ള ശ്രമമെന്നതിന്റെ സൂചനയും അദ്ദേഹം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here