ആകാശത്ത് ഒന്നിലധികം ഉള്‍ക്കകളെ കാണാന്‍ സാധിക്കുന്ന അപൂര്‍വ ദിവസങ്ങളാണ് ഇപ്പോള്‍. ലിനോനിഡ് മിറ്റിയോര്‍ ഷവേഴ്‌സ് എന്നറിയിപ്പെടുന്ന ഈ ഉള്‍ക്കമഴ അപൂര്‍വമായിട്ടാണ് ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്.

നവംബര്‍ ആറു മുതല്‍ 30 വരെ ഈ ഉള്‍ക്കകളെ കാണാന്‍ സാധിക്കുമെങ്കിലും നവംബര്‍ 18നാണ് ഇവ കൂടുതലായി പ്രത്യക്ഷപ്പെടുക. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് ഈ ഉള്‍ക്കമഴ നമ്മള്‍ ഉള്‍പ്പെടുന്ന ഉത്തരാര്‍ദ്ധ ഗോളത്തില്‍ വരിക. സൂര്യോദയത്തിനു ശേഷവും ഇവ ആകാശത്തുണ്ടാകുമെങ്കില്‍ പകല്‍ കാണുക ദുഷ്‌കരമായിരിക്കും. ചന്ദ്രനും ചിലപ്പോള്‍ ഇവ ദൃശ്യമാകുന്നതിന് തടസമായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here