കട്ട് കോപ്പയി പേസ്റ്റിന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലര് (74) അന്തരിച്ചു. സെറോക്സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് 1970 ല്‍ അദ്ദേഹം കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റ് കണ്ടുപിടിച്ചത്.
1945 ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ബ്രോണ്‍സില്‍ ജനിച്ച ടെസ്ലര് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. ശേഷം സെറോക്സില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ആപ്പിള്‍, ആമസോണ്‍, യാഹു എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.