കോഴിക്കോടാണ് സംഭവം. വിദേശത്തുള്ള ഭര്‍ത്താവിന് ഭാര്യയുടെ നഗ്നദൃശ്യം കിട്ടിയതോടെയാണ് വീടിനുള്ളിലെ അദൃശ്യകാമറയെക്കുറിച്ചുള്ള ആശങ്ക പരന്നത്. ഭാര്യ കിടപ്പുമുറിയില്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഭര്‍ത്താവിന് ലഭിച്ചത്.

വീട്ടില്‍ കാമറ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. പുറത്തുനിന്നും ആരും തന്നെ വീട്ടില്‍വന്നിട്ടില്ലെന്ന് ഭാര്യ ഉറപ്പിച്ചുപറയുകയും ചെയ്തു.കേസ് സൈബര്‍സെല്ലിലെത്തി. ഒളികാമറ ആരെങ്കിലും വച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ സൈബര്‍ സെല്‍ മറ്റൊരു ബുദ്ധിയുപയോഗിച്ചു.

കിടപ്പുമുറിയിലെ ദൃശ്യം രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ആംഗിള്‍ നിര്‍ണ്ണയിച്ചു. സംഭവം വില്ലവനിടെയുണ്ട് -ഒരു സ്മാര്‍ട്ട് ടിവി. അവധിക്കുവന്ന ഭര്‍ത്താവാണ് ഈ പുത്തന്‍ ടി.വി. വാങ്ങി ഭാര്യക്ക് സമ്മാനിച്ചത്. മൊബൈല്‍ഫോണ്‍ ബന്ധിപ്പിച്ച് വിദേശത്തെ ഭര്‍ത്താവിനോട് സംസാരിക്കാന്‍ പറ്റുന്ന ഈ ടിവി ഉപയോഗിച്ചിരുന്ന കാര്യവും വീട്ടമ്മ വ്യക്തമാക്കി.

ഭര്‍ത്താവ് വിദേശത്ത് ഉപയോഗിച്ചിരുന്നത് കമ്പ്യൂട്ടറാണ്. ഈ കമ്പ്യൂട്ടര്‍ ആരോ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ടി.വി. ഓഫ് ചെയ്തിരുന്നെങ്കിലും കാമറാക്കണ്ണുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നതാണ് വാസ്തവം.

സ്വകാര്യതകളെല്ലാം തന്നെ ഇത്തരത്തില്‍ കവര്‍ന്നെടുക്കാന്‍ സാങ്കേതികവിദ്യകള്‍ക്കാകുമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here