ചരിത്ര നേട്ടം: ഛിന്നഗ്രഹത്തില്‍ പര്യവേഷണ വാഹനമിറക്കി ജപ്പാന്‍

0

ടോക്യോ: ഛിന്നഗ്രഹത്തില്‍ ആളില്ലാത്ത പര്യവേഷണ വാഹനമിറക്കി ജപ്പാന്‍. ജപ്പാന്‍ സ്‌പേസ് ഏജന്‍സിയുശട ഹയാബുസ 2 എന്ന ബഹിരാകാശ പേടകമാണ് മിനര്‍വ- ടൂ 1 എന്ന പേരലിലുള്ള രണ്ട് പര്യവേക്ഷണ വാഹനങ്ങള്‍ വിജയകരമായി ഇറക്കി ചരിത്രനേട്ടം കുറിച്ചത്.

ഭൂമിയോടു ചേര്‍ന്നുള്ള റയുഗു എന്ന ചിന്നഗ്രഹത്തിലേക്കുള്ള ഹയാബൂസയുടെ യാത്ര വ്യാഴാഴ്ചയാണ് തുടങ്ങിയത്. വജ്രത്തിന്റെ രൂപത്തിലുള്ള, ഒരു കിലോമീറ്റര്‍ വീതിയുള്ള ഈ ഛിന്നഗ്രഹത്തില്‍ വലിയ അളവില്‍ ജലവും ജൈവഘടകങ്ങളും ഉണ്ടെന്നാണ് കണക്കാക്കുന്നത്. വാഹനങ്ങളില്‍ നിന്ന് സിഗ്നലുകളും ചിത്രങ്ങളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here