ചെന്നൈ: വാര്‍ത്താവിനിമയ രംഗത്ത് വന്‍മുന്നേറ്റം ലക്ഷ്യമിട്ട് ജിസാറ്റ് 6 എ ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വൈകിട്ട് 4.56നാണ് ഉപഗ്രഹം വഹിച്ച് ജി.എസ്.എല്‍്‌വി. മാര്‍ക്ക് 2 കുതിച്ചുയര്‍ന്നത്.
ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്‍ഡ് ഉപഗ്രഹമാണ് ജിസാറ്റ് 6. ഉപഗ്രഹാധിഷ്ഠിത മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് കൂടുതല്‍ ശേഷിയുള്ള ജിസാറ്റ് 6 എ വിക്ഷേപിക്കുന്നതിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. കൂടുതല്‍ വ്യക്തതയോടു കൂടി സിഗ്നലുകള്‍ കൈമാറാന്‍ ഉപഗ്രഹത്തിനു സാധിക്കും. സൈനിക ആവശ്യങ്ങള്‍ക്കും പുതിയ ഉപഗ്രഹം പ്രയോജനപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here