ശൂന്യാകാശത്തേക്ക് മനുഷ്യനെ അയക്കാന്‍ ഐ.എസ്.ആര്‍.ഒ തയാറെടുപ്പ് തുടങ്ങി

0

ശ്രീഹരിക്കോട്ട: ശൂന്യാകാശത്തേക്ക് ശാസ്ത്രജ്ഞരെ അയക്കാനുള്ള പദ്ധതികള്‍ക്ക് ഇന്ത്യ തുടക്കം കുറിച്ചു. ബഹിരാകാശ യാത്രക്കിടെ വിക്ഷേപണ വാഹനത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഐ.എസ്.ആര്‍.ഒ വിജയകരമായി പരീക്ഷിച്ചു.

ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കായിരുന്നു പരീക്ഷണം. രക്ഷാപേടകത്തില്‍ (ക്യാപ്‌സ്യൂള്‍) മനുഷ്യനു പകരം പ്രതിമയാണ് ഉണ്ടായിരുന്നത്. റോക്കറ്റില്‍ പേടകം ഘടിപ്പിച്ച് വിക്ഷേപിച്ചു. തുടര്‍ന്ന് ആകാശത്ത് റോക്കറ്റില്‍ നിന്ന് വേര്‍പെട്ട പേടകത്തിലെ പാരാച്യൂട്ട് വിടര്‍ന്നു. പേടകം സാവധാനം കടലില്‍, നിര്‍ദിഷ്ട സ്ഥാനത്ത് ഇറങ്ങി. അഞ്ചുമണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ സുഗമമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ക്രൂ എസ്‌കേപ്പ് സംവിധാനവും ക്രൂ മൊഡ്യൂളും അടക്കമുള്ള വാഹനമാണ് വിക്ഷേപിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here