ഗതിനിര്‍ണയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്. 1 ഐ വിക്ഷേപണം വിജയകരം

0

ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്. 1 ഐ വിക്ഷേപണം വിജയകരം. 36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷം പുലര്‍ച്ചെ 4.04ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി പി.എസ്.എല്‍.വി. എക്‌സ് എല്‍. റോക്കറ്റ് പറന്നുയര്‍ന്നു.

ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘നാവിക്’ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്‌ഐ. ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന് ച്ച് പരാജയമായിരുന്നു. ഇതിന് പകരമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന് ഐ. വിക്ഷേപിക്കുന്നത്. പി.എസ്.എല്‍.വി. ഉപയോഗിച്ച് നടത്തുന്ന 43 ാമത് വിക്ഷേപണമാണിത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here