തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ച ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച നടക്കും. ജി.എസ്.എല്‍.വി. മാര്‍ക്ക് 3 റോക്കറ്റിലെ തകരാറുകള്‍ പരിഹരിച്ചശേഷമുള്ള സുരക്ഷാ പരിശോധധനകള്‍ പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

മാര്‍ക്ക് മൂന്നിന്റെ ക്രയോജനിക് സ്‌റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കറുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് വിക്ഷേപണം നടന്നത്. ചൊവ്വാഴ്ച രാത്രിയോടെ തകരാര്‍ പൂര്‍ണ്ണമായും പരിഹരിച്ചു. ടാങ്ക് ചോരാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിച്ച് പിഴവ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തശേഷമാണ് പുതിയ വിക്ഷേപണ തീയതി നിശ്ചയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here