ചരിത്ര നിമിഷം: നൂറാമത്തെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ

0
20

ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.സി. 40 റോക്കറ്റ് പറന്നുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രതത്തില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു വിക്ഷേപണം.
പേടകത്തിലെ ചെറു ഉപഗ്രഹങ്ങളെല്ലാം വിജയകരമായി വേര്‍പെട്ട് ഭ്രമണപഥത്തിലെത്തി. കാര്‍ട്ടോസാറ്റ് രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗഹങ്ങളും അടക്കം 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. യു.എസ്., കാനഡ്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നി രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here